സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു: കെ.കെ.രമ

single-img
20 February 2014

ramaടിപി വധക്കേസിലെ ഗൂഡാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ.കെ.രമ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിനോട് നന്ദിയുണ്ടെന്ന് രമ പറഞ്ഞു.അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നും രമ പറഞ്ഞു.

ഇത് തങ്ങളുടെ നേരത്തെയുള്ള ആവശ്യമാണെന്ന് രമ ചൂണ്ടിക്കാണ്ടി. . വി.എസ്. അച്യുതാനന്ദൻ നടത്തിയ നീക്കങ്ങൾക്ക് അതിന്റേതായ ഫലം ഉണ്ടായിട്ടുണ്ടെന്നും രമ കൂട്ടിച്ചേർത്തു. അതും ഗവണ്മെന്റിനെ സ്വാധീനിച്ചിട്ടുണ്ടാകാം.