രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

single-img
20 February 2014

രാജീവ് വധക്കേസ്rajiv പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനു തീരുമാനം എടുക്കാനാവില്ലെന്ന് കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസാണിതെന്നും കോടതിയില്‍ വ്യക്തമാക്കി.

സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സ്വീകരിച്ച് ഉച്ചക്ക് 12.45 ഓടെ കേസ് പരിഗണിക്കുമെന്നറിയിച്ചു. അതോടൊപ്പം തന്നെ വധശിക്ഷയില്‍ ഇളവ് നല്‍കിയ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയിടുണ്്ട്. അതിനിടെ പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പ്രസ്താവനയില്‍ പറഞ്ഞു.