സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു.

single-img
20 February 2014

sangeethaമലയാളികള്‍ക്ക് എന്നും ഓര്‍മിക്കാവുന്ന നിരവധി പാട്ടുകള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ രഘുകുമാര്‍ (60) ഇന്ന്‌ പുലര്‍ച്ചെ രണ്ട്‌ മണിക്ക്‌ ചെന്നൈയില്‍ അന്തരിച്ചു. ഒരാഴ്‌ചയായി ഇവിടത്തെ എം.ഐ.ഒ.പി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌ക്കാരം വെള്ളിയാഴ്‌ച രാവിലെ 9-ന്‌ ചെന്നൈയില്‍ നടക്കും. എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മലയാളത്തിലെ ഏറ്റവും ജനപ്രിയനായ സംഗീത സംവിധായകരില്‍ ഒരാളായിരുന്നു രഘുകുമാര്‍.

1981-ല്‍ പുറത്തിറങ്ങിയ ‘വിഷം’ ആയിരുന്നു ആദ്യചിത്രം. താളവട്ടം, ഹലോ മൈ ഡിയര്‍ റോംഗ്‌ നമ്പര്‍, ചെപ്പ്‌, ബോയിംഗ്‌ ബോയിംഗ്‌, മായാമയൂരം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക്‌ അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്‌. താളവട്ടത്തിലെ ‘പൊന്‍വീണേ എന്നുള്ളില്‍’, ‘കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന’ തുടങ്ങിയ ഗാനങ്ങളും മായാമയൂരത്തിലെ ‘കൈക്കുടന്ന നിറയെ’ ശ്യാമയിലെ ‘ചെമ്പരത്തിപ്പൂവേ ചൊല്ലൂ’ എന്നീ ഗാനങ്ങളുമെല്ലാം മലയാളി എന്നും ഓര്‍മിക്കുന്നവയാണ്‌.അവസാന കാലത്തും ആകാശവാണിയിലും മറ്റുമായി സംഗീത ലോകത്ത്‌ സജീവമായിരുന്നു അദ്ദേഹം. 1953-ല്‍ കോഴിക്കോടാണ്‌ രഘുകുമാറിന്റെ ജനനം. ഭവാനിയാണ്‌ ഭാര്യ. മക്കള്‍: ഭാവന, ഭവിത.