ലുധിയാനയിൽ പതിനഞ്ചുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

single-img
20 February 2014

rapeലുധിയാനയിൽ പതിനഞ്ചുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം നഗരമധ്യത്തിൽ ഉപേക്ഷിച്ചു. ധൻദാരിയിലെ ചേരിയിൽ നിന്നുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി പലതവണ പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു.

പഴയ തുണി ശേഖരിക്കുന്നതിനു വേണ്ടി വീട്ടിൽ നിന്ന് പുറപ്പെട്ട പെൺകുട്ടി തിരികെയെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ശവ ശരീരം നഗരമധ്യത്തിൽ നിന്ന് കണ്ടെടുത്തത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.