ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കോണ്‍ഗ്രസ്‌ മത്സരിച്ചാലേ വിജയിക്കുകയുള്ളൂ :മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
20 February 2014

mullapallyവരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കോണ്‍ഗ്രസ്‌ മത്സരിച്ചാലേ വിജയിക്കുകയുള്ളൂ എന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം, സീറ്റ്‌ ആവശ്യപ്പെടാനുള്ള അധികാരം ഘടകക്ഷികള്‍ക്കുണ്ടെന്നും പാര്‍ട്ടി എന്തു തീരുമാനിക്കുന്നുവോ അത്‌ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ  വടകര സീറ്റ് തങ്ങൾക്ക് വേണമെന്ന് ജനതാദൾ അവകാശമുന്നയിച്ചിരുന്നു. മുസ്ലിം ലീഗ് ഈ ആവശ്യത്തെ പിന്തുണയ്ക്കുകയും ചെയ്തത് കോൺഗ്രസിൽ പ്രതിഷേധം സൃഷ്‌ടിച്ചിരുന്നു.