പത്തനംതിട്ടയില് കണ്ണന്താനത്തിനെതിരെ പോസ്റ്ററുകള്

single-img
20 February 2014

alphonskannamthanamപത്തനംതിട്ട:- ബി.ജെ.പി യുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പത്തനംതിട്ടയില്‍ പരിഗണിക്കപ്പെടുന്ന അല്ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ബുധനാഴ്ച നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഹിന്ദു ഐക്യവേദിയുടെ പേരിലിറങ്ങിയ പോസ്റ്ററുകളില്‍ ഒരു ക്രിസ്ത്യന്‍ ആത്മീയ നേതാവിനൊപ്പം ചാനല്‍ഷോയില്‍ അദ്ദേഹം പങ്കെടുത്തതിനെതിരെയായിരുന്നു വിമര്‍ശനം. എന്നാല്‍ പോസ്റ്ററുകള്‍ വ്യാജമാണെന്നും തങ്ങളുടെ അറിവോടെയല്ല പോസ്റ്ററുകള്‍ ഇറങ്ങിയിരിക്കുന്നതെന്നും ഹിന്ദു ഐക്യവേദി നേതാക്കള്‍ അറിയിച്ചു.