ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ വൈകിയ 700ഓളം ആക്ഷയ കേന്ദ്രങ്ങള്‍ക്ക് ഒന്നരക്കോടി രൂപ പിഴ

single-img
20 February 2014

akshaya malസംസ്ഥാനത്ത് ആധാര്‍കാര്‍ഡ് വിവരങ്ങള്‍ ആസൂത്രണ കമ്മീഷന്റെ സെര്‍വറിലേക്ക് കൈമാറാന്‍ വൈകിയ 700ഓളം അക്ഷയകേന്ദ്രങ്ങള്‍ക്ക് ഒന്നരക്കോടി രൂപ പിഴ വിധിച്ചുകൊണ്ട് അക്ഷയ സംസ്ഥാന പ്രൊജക്ട് ഓഫീസില്‍ നിന്നും ഇത് സംബന്ധിച്ചുള്ള കത്ത് പുറത്തിറക്കി. സാങ്കേതിക തകരാര്‍ മൂലം വിവരം ലഭ്യമാക്കാന്‍ വൈകിയതിനും പിഴ ഈടാക്കിയിടുണ്്ട്. ഒരുകാര്‍ഡ് വിവരം ശേഖരിക്കുന്നതിനു 35 രൂപ ഈടാക്കുന്ന അക്ഷയകേന്ദ്രങ്ങള്‍ ആധാര്‍കാര്‍ഡ് ഇനത്തില്‍ ലഭിച്ച വരുമാനത്തിന്റെ പലമടങ്ങ് പിഴ അടക്കേണ്്ട അവസ്ഥയിലാണ്.

20 ദിവസത്തിനുള്ളില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ശേഖരിക്കുന്ന ആധാര്‍ വിവരം സെര്‍വറിലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ചട്ടം. 120 ദിവസത്തില്‍ കൂടുതല്‍ വൈകിയ അപേക്ഷയൊന്നിനു 500 രൂപാ വീതമാണ് പിഴ ഈടാക്കിയിരിക്കുന്നത്. 2013 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് പിഴ.