വി എസ്നും എ കെ ആന്റണിക്കും ആം ആദ്മി പാര്‍ട്ടിയിലേക്ക് സ്വാഗതം:അരവിന്ദ് കെജ്രിവാള്‍

single-img
19 February 2014

vsവി എസ് അച്യുതാനനന്ദനെയും പ്രതിരോധമന്ത്രി എ കെ ആന്റണിയെയും ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ച കൊണ്ട് അരവിന്ദ് രംഗത്ത് . അഴിമതിക്കറ പുരളാത്ത നേതാവാണ് ആന്റണി. ആന്റണിയെപ്പോലെ അഴിമതിരഹിതരായ നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയുമായി കൈകോര്‍ക്കണം എന്ന് കെജ്‌രിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ ഇടമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല എന്നും കെജ്രിവാള്‍ പറഞ്ഞു.ആം ആദ്മി പാര്‍ട്ടിയുടെ സുപ്രധാന ശത്രു അഴിമതിയും വര്‍ഗീയതയുമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രശാന്ത് ഭൂഷണ്‍ കേരളത്തിലെത്തി വി എസിനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.antny