വി.എസിനെ ആം ആദ്മിയിലേക്ക് ക്ഷണിച്ച് കേജരിവാള്‍

single-img
19 February 2014

V. S. Achuthanandan - 8വി.എസ്.അച്യുതാനന്ദനെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് അരവിന്ദ് കേജരിവാള്‍ രംഗത്ത്. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് വി.എസ് മനസിലാക്കണമെന്നു പറഞ്ഞാണ് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ കേജരിവാള്‍ വി.എസിനെ പരസ്യമായി എഎപിയിലേക്ക് ക്ഷണിച്ചത്.

താന്‍ എഎപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയല്ല. താന്‍ വളരെ ചെറിയ ഒരാളാണ്. അഴിമതിയും വര്‍ഗീയതയുമാണ് എഎപിയുടെ ശത്രുക്കളെന്നും ഒരു കൂട്ടം ആളുകളായി മാത്രം എഎപിയെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഭരിക്കുന്നത് അംബാനിമാരാണെന്നും രാഹുല്‍ ഗാന്ധിയായാലും നരേന്ദ്ര മോഡിയായാലും ഇതിന് മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.