കെ.കെ രമ ടി.പി. ചന്ദ്രശേഖരന്റെ ബൈക്ക് ഏറ്റുവാങ്ങി

single-img
19 February 2014

Rema1EPSആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന ബൈക്ക് അദ്ദേഹത്തിന്റെ ഭാര്യ കെ.കെ രമ എരഞ്ഞിപ്പാലം പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ഏറ്റുവാങ്ങി. കഴിഞ്ഞ ശനിയാഴ്ച ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിച്ച ജഡ്ജി ആര്‍.നാരായണ പിഷാരടി ബൈക്ക് അന്നുതന്നെ വിട്ടുനല്‍കാന്‍ ഉത്തരവിട്ടിരുന്നു.

കേസ് നടപടികളുടെ ഭാഗമായി രണ്ടുവര്‍ഷത്തോളമായി കോടതിയിലുള്ള ബൈക്ക് 50,000 രൂപയുടെ ജാമ്യത്തുക കെട്ടിവച്ചാല്‍ രമയ്ക്കു കൊണ്ടുപോകാമെന്നായിരുന്നു കോടതി ഉത്തരവ്. അഡ്വ. സഫല്‍ കല്ലാരംകെട്ട് മുഖേന നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു നടപടി. കോടതിയില്‍നിന്ന് ഏറ്റുവാങ്ങിയ ബൈക്ക് പിക്കപ് വാനില്‍ കയറ്റിയാണ് രമ കൊണ്ടുപോയത്.