പിതൃത്വ നിര്‍ണയ കേസ്: തിവാരി ഒത്തുതീര്‍പ്പിന്

single-img
19 February 2014

N-D-Tiwari-31789പിതൃത്വ നിര്‍ണയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി. തിവാരി കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനു സന്നദ്ധനാകുന്നു. മുപ്പത്തിരണ്ടുകാരനായ രോഹിത് ശേഖര്‍ 2008ല്‍ നല്‍കിയ കേസിന്റെ വാദം അടുത്ത പത്തുദിവസത്തിനുള്ളില്‍ നടക്കാനിരിക്കെയാണു 89 കാരനായ തിവാരിയുടെ മനംമാറ്റം. ഒത്തുതീര്‍പ്പിനു തയാറാണെന്നു കാട്ടി തിവാരി ഇന്നലെ ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. മധ്യസ്ഥന്റെ സഹായത്തോടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ തയാറാണെന്നും കേസ് ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹമില്ലെന്നും തിവാരി അറിയിച്ചു.