കുരുമുളക് സ്‌പ്രേ എംപി രാജിവെച്ച് തെലുങ്കാനയ്‌ക്കെതിരേ പ്രക്ഷോഭം നടത്തും

single-img
19 February 2014

30397278ലോക്‌സഭയില്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച എം.പി ലഗഡപതി രാജഗോപാല്‍ തെലുങ്കാന രൂപീകരണത്തിനെതിരേ എംപി സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. തെലുങ്ക് സംസാരിക്കുന്ന ജനവിഭാഗങ്ങളെ വിഭജിച്ച് തെലുങ്കാന രൂപീകരിക്കാനുള്ള നീക്കത്തിനെതിരേ പ്രക്ഷോഭം നടത്തുകയാണ് ഇനി തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭയില്‍ തെലുങ്കാന ബില്‍ അവതരണത്തിനിടെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച സംഭവം വന്‍ വിവാദമായിരുന്നു. കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതിനെത്തുടര്‍ന്ന് രാജഗോപാലിനെയടക്കം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തെുടര്‍ന്ന് അദ്ദേഹത്തെയും മറ്റ് 16 എംപിമാരെയും സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സ്വയം രക്ഷയ്ക്കായാണ് സ്‌പ്രേ ഉപയോഗിച്ചെന്നാണ് രാജഗോപാല്‍ പറഞ്ഞത്.