തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണെ്ടത്തി

single-img
19 February 2014

Thiruvananthapuram-District-Map3തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യാശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കോട്ടയം കാരാപ്പുഴ രമ്യഭവനില്‍ രാജീവ്-ലത ദമ്പതികളുടെ മകള്‍ ഗോപിക(23)യെ ദുരൂഹസാഹചര്യത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണെ്ടത്തി.

ചൊവ്വാഴ്ച രാവിലെ പാളയത്തെ നഴ്‌സിംഗ് ഹോസ്റ്റലിലെ മുറിയില്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ ഗോപികയെ വൈകുന്നേരം മൂന്നായിട്ടും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മുറി തുറന്ന് നോക്കിയപ്പോള്‍ കട്ടിലില്‍ അവശയായ നിലയില്‍ കണെ്ടത്തുകയായിരുന്നു. തുടര്‍ന്ന് പാളയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഗോപിക ജോലി നോക്കുന്ന ആനയറയിലെ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കന്റോണ്‍മെന്റ് പോലീസ് മേല്‍നടപടി സ്വീകരിച്ച് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഗോപിക ജോലിചെയ്യുന്ന ആനയറയിലെ സ്വകാര്യാശുപത്രിയില്‍ നിന്നുതന്നെ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷക്കാലമായി ആ ആശുപത്രിയില്‍ തന്നെ ജോലി നോക്കി വരികയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുമെന്ന് പോലീസ് അറിയിച്ചു.