മുസ്ലീം ദമ്പതികള്‍ക്ക്‌ കുട്ടികളെ ദത്തെടുക്കാമെന്ന്‌ സുപ്രീംകോടതി

single-img
19 February 2014

supremeമുസ്ലീം ദമ്പതികള്‍ക്ക്‌ കുട്ടികളെ ദത്തെടുക്കാമെന്ന്‌ സുപ്രീംകോടതി. ഏതാരു പൗരനും മതത്തിന്റെ നിയമങ്ങളെക്കാള്‍ പ്രധാന്യം രാഷ്‌ട്രത്തിന്റെ നിയമത്തിനാണ്‌. അതുകൊണ്ടുതന്നെ ഭരണഘടന അനുസരിച്ച്‌ രാജ്യത്ത്‌ നിലവലുള്ള ഏത്‌ മതവിഭാഗത്തില്‍ പെട്ടവര്‍ക്കും കുട്ടികളെ ദത്തെടുക്കാന്‍ അവകാശമുണ്ട്‌.

എന്നാല്‍ , ദത്തെടുക്കാനുള്ള അവകാശത്തെ മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.വിവിധ മതത്തിലും സമുദായത്തിലും ഉള്‍പ്പെട്ടവര്‍ക്ക്‌ കുട്ടികളെ ദത്തെടുക്കുന്നതിന്‌ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സാമൂഹ്യ പ്രവര്‍ത്തകയായ ശബ്‌നം ഹാഷ്‌മി സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി ഉത്തരവിട്ടത്‌.