സെക്രട്ടേറിയറ്റിന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് പോസ്റ്റിലിടിച്ച് മറിഞ്ഞു

single-img
19 February 2014

ksrtcസെക്രട്ടേറിയറ്റിന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് പോസ്റ്റിലിടിച്ച് മറിഞ്ഞു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ അർദ്ധരാത്രി 12.30 ഓടെയാണ് സംഭവം. കിഴക്കേക്കോട്ടയിൽ നിന്ന് വികാസ് ഭവനിലേക്ക് ടെസ്റ്റ് ഡ്രൈവ് നടത്തുകയായിരുന്ന ആർ.ടി 861 എന്ന ബസാണ് മറിഞ്ഞത്. ഏജീസ് ഓഫീസിനു മുന്നിലെ പോസ്റ്റിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. പോസ്റ്റ് ഒടിഞ്ഞ് റോഡിന് കുറുകെ വീണു.

ബസിലുണ്ടായിരുന്ന ഡ്രൈവർ ഗോപകുമാർ, മെക്കാനിക്കുകളായ ജയചന്ദ്രൻ, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന് റോഡിലാകെ ഓയിലും ഡീസലും പരന്നു. കന്റോൺമെന്റ് പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ പുലർച്ചെ രണ്ട് മണിയോടെ ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽ നിന്ന് മാറ്റി.