തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്പ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ രാജിവക്കുമെന്ന് പിസി ജോര്‍ജ്ജ്

single-img
19 February 2014

pcതിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്പ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ രാജിവക്കുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ നിലനില്‍പ് പോലും നോക്കില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു. റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ ഒമ്പത് എംഎല്‍എമാരും രാജിവക്കും. പാലാ പത്ത് വര്‍ഷം കൊണ്ട് വനമാക്കണം എന്നാണ് റിപ്പോര്‍ട്ടില്‍ എഴുതി വച്ചിരിക്കുന്നത്. വനത്തില്‍ മന്ത്രിയും എംഎല്‍എയും ഒക്കെ ഉണ്ടോ എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

പിജെ ജോസഫിന്റെ തൊടുപുഴയും പിസി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയും കോതമംഗലവും ഒക്കെ വനം ആക്കണം എന്നാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ എഴുതി വച്ചിരിക്കുന്നത്. ആരാ പിന്നെ രക്ഷപ്പെടുത്തുകയെന്നും പിസി ജോര്‍ജ്ജ് ചോദിക്കുന്നു.