ആം ആദ്മിയായി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ

single-img
18 February 2014

vasundhaരാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ വീണ്ടും ആം ആദ്മി ആയി . സുരക്ഷ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും വഴിയോരത്തെ ചായക്കടയില്‍ ചായകുടിച്ചും ട്രാഫിക് നിയമങ്ങള്‍ അനുസരിച്ചും സാധാരണക്കാരിയാകാന്‍ ശ്രമിക്കുന്ന വസുന്ധര രാജെ സിന്ധ്യ ഇത്തവണ എക്‌സ്പ്രസ് ട്രെയിനില്‍ സെക്കന്റ് ക്ലാസ് യാത്ര നടത്തിയാണ് ആം ആദ്മിയായത്.
രണ്ടര മണിക്കൂറോളം നീണ്ട യാത്രയില്‍ സഹയാത്രികര്‍ക്കൊപ്പം ഭക്ഷണം പങ്കുവച്ചും ചര്‍ച്ചകള്‍ നടത്തിയുമാണ് മുഖ്യമന്ത്രി ജനകീയമാകാന്‍ ശ്രമിക്കുന്നത്.അതേസമയം ജീവിതത്തില്‍ അപൂര്‍വ്വമായി ലഭിച്ച അവസരം മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോയെടുക്കാനും യാത്രക്കാര്‍ മറന്നില്ല.