രാജ്യത്ത് ഫോൺ ഉപയോക്താക്കളുടെ എണ്ണം 91.5 കോടിയായി

single-img
18 February 2014

phoneരാജ്യത്ത് ഫോൺ ഉപയോക്താക്കളുടെ എണ്ണം 91.5 കോടിയായി. ഇതിൽ തന്നെ 88.63 കോടിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്.ലാൻഡ്‌ലൈൻ ഉപയോക്താക്കളുടെ എണ്ണം 2.88 കോടിയാണ്. കുറെ മാസങ്ങളായി ഇത് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 2013 ഡിസംബറിലെ കണക്കനുസരിച്ചാണിത്.

ഒറ്റ മാസം കൊണ്ട് 23 ലക്ഷം വരിക്കാരെ ചേർത്ത് സ്വന്തം ഉപയോക്താക്കളുടെ എണ്ണം 16 കോടിയാക്കിയ വൊഡാഫോൺ ആണ് മികച്ച വളർച്ച കൈവരിച്ചത്. ഭാരതി എയർടെൽ പുതുതായി 18 ലക്ഷം വരിക്കാരെ ചേർത്തപ്പോൾ ബി.എസ്.എൻ.എൽ വരിക്കാരുടെ എണ്ണം 20 ലക്ഷം കണ്ടു കുറഞ്ഞു. ടാറ്റയുടെ വരിക്കാർ 76256 ആണ് കുറഞ്ഞത്. ലൂപ് മൊബൈൽ ഒഴിച്ച് ബാക്കിയുള്ള എല്ലാ കമ്പനികളും വളർച്ചയുടെ പാതയിലായിരുന്നു.

ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം ഇന്ത്യയിൽ 5.5 കോടിയായി. ഇതിൽ മൊബൈൽ ഇന്റർനെറ്റ് അടക്കം വയർലെസ് ഉപയോക്താക്കൾ 4 കോടിയാണ്. 1.45 കോടി ആളുകൾ മാത്രമാണ് കേബിൾ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ഇതിൽ ഒരു കോടിയോളം പേരും ബി.എസ്.എൻ.എൽ വരിക്കാരാണ്. വയർലെസ് വിഭാഗത്തിൽ 95 ലക്ഷം വരിക്കാരുമായി മുന്നിൽ നിൽക്കുന്നത് എയർടെൽ ആണ്.