തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍തേജ്പാലിന്റെ ജാമ്യഹര്‍ജി കോടതി മാറ്റിവെച്ചു

single-img
18 February 2014

tarunലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍തേജ്പാലിന്റെ ജാമ്യഹര്‍ജി കോടതി മാറ്റിവെച്ചു. അടുത്തവാദം മാര്‍ച്ച് നാലിന് നടക്കുമെന്നും കോടതി പറഞ്ഞു.

നേരത്തെ ഗോവയില്‍ വെച്ചുനടന്ന സെമിനാറിനിടെ ലിഫ്റ്റില്‍വെച്ച് സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിനാണ് തേജ്പാല്‍ അറസ്റ്റിലായത്. തിങ്കളാഴ്ച ഗോവ പോലീസ് നൽകിയ 2684 പേജുള്ള കുറ്റപത്രത്തില്‍ തേജ്പാലിനെതിരെ ബലാത്സംഗം, ലൈംഗിക പീഡനം, സ്ത്രീകള്‍ക്കെതിരെ അപമര്യാദയോടെയുള്ള പെരുമാറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഏഴുവര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. നവംബര്‍ ഏഴിനും തുടര്‍ന്ന് എട്ടിനും തേജ്പാല്‍ വനിതാ പത്രപ്രവര്‍ത്തകയെ അപമാനിച്ചതായാണ് പരാതി. 50-കാരനായ തേജ്പാല്‍ നവംബര്‍ 30നാണ് അറസ്റ്റിലായത്.