ഭഗവദ്ഗീതയിലെ ആശയങ്ങള് ജീവിതത്തില് നടപ്പാക്കണം:- സ്വാമി ഉദിത് ചൈതന്യ

single-img
18 February 2014

swami udith chaithanyaപത്തനംതിട്ട:- ഭഗവദ്ഗീതയിലെ അര്‍ഥങ്ങളും ആശയങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് സ്വാമി ഉദിത് ചൈതന്യ റാന്നി ഹിന്ദുമതസമ്മേളനത്തില്‍ തിങ്കളാഴ്ച രാത്രിയില്‍ നടത്തിയ പ്രഭാഷണത്തില്‍ ഉദ്ഘോഷിച്ചു.പഠിക്കും തോറും ആറ്ക്കും ചോദ്യം ചെയ്യാനാവാത്ത വിധമുള്ള ശാസ്ത്രീയ സത്യമാണ്‍ ഗീതയെന്ന് നമുക്ക് ബോധ്യമാകും. എന്നാല്‍ ഇത് ശരിയായി പഠിക്കാന്‍ നാം തയ്യാറാകത്തതാണ്‍ ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ഹിന്ദുവിന്‍ അജ്ഞതയേറുന്നതാണ്‍ ലോകത്തിന്റ് സമസ്തപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നത് ഇതിനുമാറ്റമുണ്ടാകണം. കുട്ടികള്‍ക്ക് ഗീത പഠിക്കാന്‍ അവസരമുണ്ടാകണം. ആധുനിക ശാസ്ത്രത്തിന്റ് കണ്ടുപിടിത്തങ്ങള്‍ പലതും 5000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഭാരതീയ ദര്‍ശനങ്ങളില്‍ ഉണ്ടായിരുന്നു. ഭാഷയിലും വിശ്വാസത്തിലുമെല്ലാം പാശ്ചാത്യസംസ്ക്കാരം കടന്നുകയറിയത് സമൂഹത്തെ ദോഷമായി ബാധിച്ചു. എന്നാല്‍ ഇന്ന് പാശ്ചാത്യയര്‍പോലും ഹൈന്ദവസംസ്ക്കാരത്തെ തേടിയെത്തുന്നത് നമ്മള്‍ തിരിച്ചറിയണമെന്ന് സ്വാമി പറഞ്ഞു.