തെലുങ്കാന ബില്‍ ഇന്ന് വീണ്ടും സഭയില്‍; കിരണ്‍കുമാര്‍ റെഡി മുഖ്യമന്ത്രി രാജിവയ്ക്കും

single-img
18 February 2014

kiran_kumar_reddy_20110606തെലുങ്കാന രൂപീകരണ ബില്‍ ഇന്ന് പാര്‍ലമെന്റില്‍ വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കും. ഈ സാഹചര്യത്തില്‍ ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജി വയ്ക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് അഭ്യൂഹം. കഴിഞ്ഞ ദിവസം റെഡ്ഡി തന്റെ സര്‍ക്കാരിലെ പ്രധാന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ചീഫ് സെക്രട്ടറിയുമായും ഡിജിപിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.