നെല്ലിന്റെ സംഭരണ വില ഉയർത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി

single-img
18 February 2014

omenനെല്ലിന്റെ സംഭരണ വില ഉയർത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് നെല്ലിന്റെ സംഭരണവില 18 രൂപയാണ്. സംസ്ഥാന സർക്കാർ നൽകുന്ന നാല് രൂപ സബ്‌സിഡി ഉൾപ്പെടെയാണിത്.

ഇത് 20 ആക്കണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ എന്നും കേന്ദ്രം സംഭരണ വില വർദ്ധിപ്പിച്ചില്ലെങ്കിലും സംസ്ഥാന സർക്കാർ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.