സുധീരന്‍ തൃശൂര്‍ ഡി.സി.സിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

single-img
18 February 2014

vbk-sudheeran_809394fലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തുടര്‍ന്നുവരുന്ന തൃശൂര്‍ ഡിസിസിയിലെ തര്‍ക്കങ്ങളെക്കുറിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ റിപ്പോര്‍ട്ട് തേടി. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപി പി.സി.ചാക്കോയുടെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയാണ് തിങ്കളാഴ്ച തൃശൂര്‍ ഡിസിയില്‍ തര്‍ക്കമുണ്ടായിരിക്കുന്നത്. തൃശൂര്‍ ജില്ലക്കാരനായ ഒരാളെ മാത്രമേ മണ്ഡലത്തില്‍ അംഗീകരിക്കൂ എന്നും ചാക്കോയെ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി പരസ്യ നിലപാടുമായി ഐ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്.