പ്രതിഷേധ ധര്‍ണ്ണ; ജഗന്‍ മോഹന്‍ റെഡ്ഡിയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു

single-img
18 February 2014

JAGAN_MOHAN_REDDYതെലുങ്കാന ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ നടത്തിയ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായ് നിരവധി പ്രവര്‍ത്തകരാണ് ധര്‍ണയ്ക്കായി ഡല്‍ഹിയിലെ പാര്‍ലമെന്റ് പരിസരത്ത് എത്തിയിരിക്കുന്നത്. പാര്‍ലമെന്റ് പരിസരത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.

അതേസമയം തെലുങ്കാന ബില്ലിനെ അനുകൂലിക്കുന്ന സംഘടനകളും പ്രതിഷേധവുമായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. തെലുങ്കാന രാഷ്ട്രസമിതി പ്രവര്‍ത്തകര്‍ തെലുങ്കാന രൂപീകരണമാവശ്യപ്പെട്ട് പ്രകടനം നടത്തുന്നുണ്ട്.