ഐഐടി വിദ്യാര്‍ഥി ഇന്റര്‍നെറ്റില്‍ അധ്യാപികയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നു പരാതി

single-img
18 February 2014

f80internetഐഐടി വിദ്യാര്‍ഥിയെ അധ്യാപികയുടെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച് കേസില്‍ പോലീസ് തെരയുന്നു. ബിലാസ്പൂരില്‍ നിന്നുള്ള രണ്ടാം വര്‍ഷ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വിദ്യായാര്‍ഥി 18കാരനായ സുരാജിത്ത് കുമാര്‍ ജെയിന്‍ ആണ് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തത്.

അധ്യാപികയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐപി അഡ്രസ് പരിശോധിച്ച പോലീസ് ഖരഗ്പൂര്‍ ഐഐടി ക്യാംപസില്‍ നിന്നാണ് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളതെന്ന് കണ്‌ടെത്തി. പോലീസില്‍ ക്യാംപസിലെത്തിയെങ്കിലും വിദ്യാര്‍ഥിയെ കണ്‌ടെത്താനായില്ല. ഇയാള്‍ രണ്ടു മാസമായി ക്ലാസിലെത്തിയിട്ടില്ലെന്ന് ഐഐടി ഡയറക്ടര്‍ വ്യക്തമാക്കി.