അമൃതാനന്ദമയി മഠം വിശുദ്ധ നരകം : ആശ്രമത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളുമായി പഴയ ശിഷ്യയുടെ പുസ്തകം

single-img
18 February 2014

മാതാ അമൃതാനന്ദമയിയെയും അവരുടെ ആശ്രമത്തിലെ ജീവിതത്തെയും കുറിച്ചു പുസ്തകവുമായി അവരുടെ പഴയ ശിഷ്യ രംഗത്ത്‌.അമൃതാനന്ദമയിയുടെ പ്രധാന ശിഷ്യയും വലം കയ്യും ആയിരുന്ന ആസ്ട്രേലിയന്‍ വനിതയാണ്‌ തന്റെ പുതിയ പുസ്തകത്തിലൂടെ ഒട്ടേറെ വെളിപ്പെടുത്തലുകള്‍ നടത്തിയത്.1979 മുതല്‍ 1999 വരെയുള്ള ഇരുപതു വര്‍ഷക്കാലം അമൃതാനന്ദമയി മഠത്തില്‍ അന്തേവാസിനിയായിരുന്ന ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന ആസ്ട്രേലിയന്‍ വനിതയുടെ പുതിയ പുസ്തകമായ Holly Hell : A memoir of faith, devotion and pure madness (വിശുദ്ധ നരകം : വിശ്വാസത്തിന്റെയും ഭക്തിയുടെയും ശുദ്ധ ഭ്രാന്തിന്റെയും ഓര്‍മ്മക്കുറിപ്പ് ) ലെ വെളിപ്പെടുത്തലുകള്‍ ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

ഇരുപതു വര്‍ഷത്തോളം ഗായത്രി എന്ന ആശ്രമ നാമത്തില്‍ അമൃതാനന്ദമയിയുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്ത ഇവര്‍ ആശ്രമത്തിലെ കൊള്ളരുതായ്മകളില്‍ മനം മടുത്തു അവിടെ നിന്നും രക്ഷപെട്ട് 1999-ല്‍ അമേരിക്കയിലെ ഹവായിലേയ്ക്കു പോകുകയായിരുന്നു.ഈ കാലയളവില്‍ അവര്‍ മലയാളം നന്നായി പഠിച്ചു.ചെറിയ രീതിയില്‍ തുടങ്ങിയ ഒരു ആള്‍ദൈവ ആശ്രമം ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ച ഭക്തി വ്യവസായമായി മാറിയതെങ്ങനെ എന്നതിനെക്കുറിച്ച് തന്റെ പുസ്തകത്തില്‍ ഗെയ്ല്‍ പറയുന്നുണ്ട്.ആശ്രമത്തില്‍ ബലാല്‍സംഗ പരമ്പര തന്നെ അരങ്ങേറി എന്നും പുസ്തകം പറയുന്നു.അമൃതാനന്ദമയിയുടെ പ്രധാന ശിഷ്യനായ അമൃതസ്വരൂപാനന്ദയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്.

“കെട്ടിപ്പിടിക്കുന്ന സന്യാസി ” എന്നാണു അമൃതാനന്ദമയിയെ ഗെയ്ല്‍ വിശേഷിപ്പിക്കുന്നത് . കഴിഞ്ഞ വര്‍ഷം ബീഹാര്‍ സ്വദേശിയായ സത്നാം സിംഗ് ആശ്രമവുമായി ബന്ധപ്പെട്ട സംഭവത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു അമൃതാനന്ദമയി വിവാദത്തില്‍ അകപ്പെട്ടിരുന്നു.ഇതിനു മുന്‍പും ദുരൂഹ സാഹചര്യത്തില്‍ അന്തേവാസികള്‍ അട്ക്കമുളവര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടും ആരും അന്വേഷിക്കുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല.ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ അമൃതാനന്ദമയിയുടെ അന്താരാഷ്‌ട്ര പ്രശസ്തിക്കു കോട്ടം വരുത്താനിടയുണ്ട്.