ഇന്ത്യൻ ഹോക്കി നായകൻ ധൻരാജ് പിള്ള ആംആദ്മി പാർട്ടിയിൽ ചേർന്നു

single-img
18 February 2014

dhanrajഇന്ത്യൻ ഹോക്കി നായകൻ ധൻരാജ് പിള്ള ആംആദ്മി പാർട്ടിയിൽ ചേർന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം ആംആദ്മിക്കു വേണ്ടി ധൻരാജ് പ്രചരണത്തിനിറങ്ങും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൂനെയിലെ ആംആദ്മി സ്ഥാനാർത്ഥി ധൻരാജ് പിള്ളയായിരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

ദിലീപ് തിർക്കിക്കും പർഗദ് സിംഗിനും ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന മൂന്നാമത്ത ഹോക്കി താരമാണ് ധൻരാജ് പിള്ള. ഇന്ത്യയ്ക്കു വേണ്ടി 339 മത്സരങ്ങൾ കളിച്ച അദ്ദേഹത്തെ 2000ൽ രാജീവ് ഗാന്ധി ഖേൽ രത്നയും പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.