കോണ്‍ഗ്രസ് ഓഫീസിലെ കൊല; പ്രതി ബിജുവിനെതിരെ കൊലക്കുറ്റം

single-img
18 February 2014

radha-biju-nairനിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി ബിജുവിനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി. 302-ാം വകുപ്പനുസരിച്ചുള്ള കൊലക്കുറ്റമാണ് കേസില്‍ പ്രതികളായ ബിജു നായര്‍, ഷംസുദീന്‍ എന്നിവര്‍ക്കെതിരെ ചുമത്തി എഫ്‌ഐആര്‍ നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ 201-ാം വകുപ്പനുസരിച്ച് തെളിവു നശിപ്പിക്കലിനും 376-ാം വകുപ്പനുസരിച്ച് ബലാത്സംഗത്തിനും കൂടി കേസെടുത്തു.

ക്രൂരമായ പീഡനം നടന്നശേഷമാണ് കൊല നടന്നതെന്ന്് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി അന്വേഷണോദ്യോഗസ്ഥന്‍ തൃശൂര്‍ മേഖലാ ഐജി എസ്. ഗോപിനാഥ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.