റേഷന്‍ സമരം ഒത്തുതീര്‍ന്നു

single-img
18 February 2014

anoopjacobറേഷന്‍ വ്യാപാരികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് റേഷന്‍ വ്യാപാരികളുടെ സംയുക്ത സമരസമിതിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ കൂട്ടാമെന്ന ധാരണയിലാണ് വ്യാപാരികള്‍ സമരം പിന്‍വലിച്ചത്.

വ്യാപാരികളുടെ കമ്മീഷന്‍ തുക നിലവില്‍ 58 രൂപയാണ് ഇത് 200 രൂപയാക്കാന്‍ ധാരണയായതായും സമര സമിതി കണ്‍വീനര്‍ ജോണി നെല്ലൂര്‍ അറിയിച്ചു. പഞ്ചസാര, ആട്ട എന്നിവ സര്‍ക്കാര്‍ നേരിട്ട് കടകളില്‍ എത്തിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.