കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവനകള്‍ക്ക് വിലക്ക്

single-img
17 February 2014

vbk-sudheeran_809394fലോക്‌സഭ ഇലക്ഷന്റെ പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്റായ ശേഷമുള്ള വി.എം. സുധീരന്റെ ആദ്യ പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതിയോഗത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള പരസ്യ പ്രസ്താവനകള്‍ക്ക് വിലക്ക്. കെപിസിസി പ്രസിഡന്റ് വി.എം സുധീരനാണ് പാര്‍ട്ടി- സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനങ്ങള്‍ അന്തിമമാണെന്നും സോണിയയുടെ തീരുമാനങ്ങളും പ്രസ്താവനകളും പ്രത്യക്ഷമായോ പരോക്ഷമായോ ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്നും സുധീരന്‍ അറിയിച്ചു.