പാര്‍ലമെന്റിലെ അക്രമം പ്രിവിലേജസ് പാനല്‍ അന്വേഷിക്കുമെന്ന് സ്പീക്കര്‍

single-img
17 February 2014

meira-kumar-2009-6-3-6-20-27തെലുങ്കാന ബില്‍ അവതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച പാര്‍ലമെന്റില്‍ നടന്ന അക്രമസംഭവങ്ങള്‍ സംബന്ധിച്ച അന്വേഷണം ലോക്‌സഭാ സ്പീക്കര്‍ പ്രിവിലേജസ് പാനലിനു വിട്ടു. കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതടക്കമുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയ എംപിമാര്‍ക്കതിരേ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പു നല്‍കി. തടവു ശിക്ഷയടക്കം എംപിമാര്‍ക്കെതിരേ സ്വീകരിക്കാനാണ് സാധ്യത. പാര്‍ലമെന്റില്‍ നടന്ന അക്രമപ്രവര്‍ത്തനങ്ങളുടെ പേരില്‍ 16 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.