മൊബൈല്‍ഫോണ്‍ നിരക്കുകള്‍ കൂട്ടാൻ മൊബൈല്‍ഫോണ്‍ സേവനദാതാക്കള്‍ക്കിടയില്‍ ധാരണ

single-img
17 February 2014

phoneമൊബൈല്‍ഫോണ്‍ നിരക്കുകള്‍ കൂട്ടാനും സൗജന്യങ്ങള്‍ കുറയ്ക്കാനും മൊബൈല്‍ഫോണ്‍ സേവനദാതാക്കള്‍ക്കിടയില്‍ ധാരണ ആകുന്നു.വാര്‍ഷികനിരക്കുവര്‍ധന അത്യാവശ്യമായ ഘട്ടത്തിലാണ് ഈ മേഖലയെന്ന് വൊഡാഫോണ്‍ സി.ഇ.ഒ. മാര്‍ട്ടെന്‍ പീറ്റേഴ്‌സ് പറഞ്ഞു. സ്‌പെക്ട്രം ലേലത്തില്‍ കമ്പനികള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടിവന്നതും അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ വരാവുന്ന അധിക ച്ചെലവുകളും ഈ മേഖലയെ പ്രതികൂലമായി ബാധിക്കും.

2010-ലെ ലേലത്തിന്റെ അധികച്ചെലവുകളില്‍നിന്ന് കമ്പനികള്‍ ഇനിയും തിരികെ കയറിയിട്ടില്ലെന്നും നിരക്കുവര്‍ധനയല്ലാതെ ഇതിന് പോംവഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷമായി നിരക്കുകള്‍ കുറച്ചുകൊണ്ടിരിക്കുകയാണ്. ഇത് എല്ലാക്കാലവും തുടരാനാവില്ല. എല്ലാ വര്‍ഷവും നിരക്ക് കൂട്ടേണ്ട സ്ഥിതിയാണുള്ളതെന്നും പീറ്റേഴ്‌സ് പറഞ്ഞു.