കാസര്‍ഗോട്ട് അമ്മയും മകളും വീടിനു തീപിടിച്ച് വെന്തുമരിച്ചു

single-img
17 February 2014

kasargod-kerala-india-mapsകാസര്‍ഗോഡ് നെല്ലൂരില്‍ വീടിന് തീപിടിച്ച് അമ്മയും മകളും വെന്തുമരിച്ചു. നെല്ലൂരിലെ ആലുവളപ്പില്‍ ലക്ഷ്മി (62) മകള്‍ അനിത (38) എന്നിവരാണ് മരിച്ചത്.

വീട് പൂര്‍ണമായും കത്തിനശിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. രാത്രി പതിനൊന്നോടെ വീടിന്റെ ഓടുകള്‍ വന്‍ ശബ്ദത്തോടെ പൊട്ടുന്നത് കേട്ടാണ് അയല്‍വാസികള്‍ ഓടിക്കൂടിയത്. അപ്പോഴേക്കും വീട് പൂര്‍ണമായും കത്തിത്തുടങ്ങിയിരുന്നു. വീടിന്റെ വാതിലുകള്‍ അടച്ചിട്ട നിലയിലായിരുന്നു.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളംചീറ്റിയാണ് തീയണച്ചത്. ലക്ഷ്മിയുടെ മൃതദേഹം പൂമുഖത്തും അനിതയുടെത് അടുക്കളയിലുമാണ് കണ്ടത്. ചീമേനി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. അനിത അവിവാഹിതയാണ്. രാജേഷ്, മഞ്ജുള എന്നിവരാണ് ലക്ഷ്മിയുടെ മറ്റുമക്കള്‍. ലക്ഷ്മിയുടെ ഭര്‍ത്താവ് വെള്ളൂങ്ങയാണ് മുന്‍പേ മരിച്ചുപോയി.