വിദ്യാഭ്യാസത്തിനും പ്രതിരോധത്തിനും ഊന്നല്‍നല്‍കി ചിദംബരത്തിന്റെ ബജറ്റ്

single-img
17 February 2014

Chidambaram_1സീമാന്ധ്ര എംപിമാരുടെ നടുത്തളത്തിലേക്കിറങ്ങിയുള്ള പ്രതിഷേധത്തിനിടെ കേന്ദ്ര ധനമന്ത്രി പി. ചിദംബരം രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസ, പ്രതിരോധ മേഖലകള്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്കിയിരിക്കുന്നത്. 2009-13 കാലത്തെ എല്ലാ വിദ്യാഭ്യാസ വായ്പകള്‍ക്കും മോറട്ടോറിയം നല്കും. ഒമ്പതു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതു ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്കുമെന്നും അദ്ദേഹം വയക്തമാക്കി.

സൈനികമേഖലയില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയും പ്രതിരോധമന്ത്രാലയത്തിനുള്ള വിഹിതം 10 ശതമാനം കൂട്ടുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ പെന്‍ഷന്‍ പദ്ധതിക്കായി 500 കോടി നീക്കിവച്ചിട്ടുണ്ട്.

ചെറിയ കാറുകള്‍, ഇന്ത്യന്‍ നിര്‍മിത മൊബൈല്‍ ഫോണ്‍, മോട്ടോര്‍ സൈക്കിളുകള്‍, റെഫ്രിജറേറ്റര്‍, ഭക്ഷ്യ എണ്ണ, ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികള്‍ എന്നിവയ്ക്ക് വിലകുറയാനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ട്.

പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍

ആരോഗ്യമേഖലയ്ക്ക് 34,725 കോടി
ഗ്രാമീണമേഖലയ്ക്ക് 82,202 കോടി
കുടിവെള്ള പദ്ധതികള്‍ക്ക് 15,260 കോടി
ശിശുക്ഷേമത്തിന് 21,000 കോടി
പ്രതിരോധമന്ത്രാലയത്തിനുള്ള വിഹിതം 10 ശതമാനം കൂട്ടി
സൈനികമേഖലയില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍
പ്രതിരോധ പെന്‍ഷന്‍ ഫണ്ടിലേക്ക് 500 കോടി
തദ്ദേശസ്ഥാപനങ്ങള്‍ക്ക് 7,000 കോടി
ന്യൂനപക്ഷക്ഷേമത്തിന് 3,711 കോടി
എട്ട് ദേശീയനിര്‍മാണമേഖലകള്‍ പ്രഖ്യാപിച്ചു.
മൂന്നു വ്യവസായ ഇടനാഴികള്‍ തുടങ്ങും
ദശലക്ഷം തൊഴിലവസരങ്ങള്‍ നിര്‍മിക്കും
മൂലധന നിക്ഷേപം ഉയര്‍ത്താന്‍ നടപടി
29350 മെഗാടണ്‍ വൈദ്യുതി കൂടുതല്‍ ഉത്പാദിപ്പിച്ചു
4.9 ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്നു.
അടിസ്ഥാനസൗകര്യവികസനത്തിന് ഊന്നല്‍
ഗ്രാമീണറോഡുകളുടെ എണ്ണം കൂട്ടി.
നിര്‍ഭയ ഫണ്ടിലേക്ക് ആയിരം കോടി കൂടി.
സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം അടുത്ത വര്‍ഷത്തോടെ 3.38 കോടിയാക്കും.
ആധാര്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 1,200 കോടി.
10080 മെഗാവാട്ട് ആണവ വൈദ്യുത ഉല്പാദനം ലക്ഷ്യമിടുന്നു.
ഭക്ഷ്യ സബ്‌സിഡി ഒരുലക്ഷം കോടി രൂപ
ദേശീയപാത 3,280 കിലോമീറ്റര്‍ വികസിപ്പിച്ചു
25 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വായ്പ
ഇന്ധന സബ്‌സിഡിക്ക് 35,000 കോടി
കൊച്ചി മെട്രോയ്ക്ക് 162 കോടി ബജറ്റ് വിഹിതം
നാല് വന്‍കിട സൗരോര്‍ജനിലയങ്ങള്‍ സ്ഥാപിക്കും.
കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ക്ക് 100 കോടി
റെയില്‍വേയ്ക്ക് 29,000 കോടി
2009-13 കാലത്തെ എല്ലാ വിദ്യാഭ്യാസ വായ്പകള്‍ക്കും മോറട്ടോറിയം