ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ സേനാംഗങ്ങള്‍ മര്‍ദ്ദിച്ച പത്രപ്രവര്‍ത്തകന്റെ വീടിനുനേരെ വെടിവെപ്പ്

single-img
17 February 2014

crimeമണിപ്പൂരില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ സേനാംഗങ്ങള്‍ മര്‍ദ്ദിച്ച പത്രപ്രവര്‍ത്തകന്റെ വീടിനുനേരെ വെടിവെപ്പ്. ഞായറാഴ്ച രാത്രി കാറിലെത്തിയ സംഘമാണ് ഇംഫാല്‍ ഫ്രീ പ്രസിലെ റിപ്പോര്‍ട്ടറായ അരിബാം ധനഞ്ചയ് ശര്‍മ്മയുടെ വീടിനുനേരെ വെടിയുതിര്‍ത്തത്.

നേരത്തെ ഫെബ്രുവരി 10ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ശര്‍മ്മയെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ സേനാംഗങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഐ.ആര്‍.ബിയിലെ ഹവില്‍ദാരായ മുജീബുര്‍ റഹ്മാനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.