ഇന്ത്യയ്‌ക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കി

single-img
16 February 2014

brendonക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കി. അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 252 റണ്‍സാണ്‌ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്റ്‌ നേടിയിരിക്കുന്നത്‌. ന്യൂസിലന്‍ഡിന്‌ ഇപ്പോള്‍ ആറു റണ്‍സിന്റെ ലീഡുണ്ട്‌.

ഒരു വിക്കറ്റിന്‌ 24 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം തുടങ്ങിയ കിവീസിന്‌ ഇന്ന്‌ നാലു വിക്കറ്റുകള്‍ നഷ്‌ടമായി. 114 റണ്‍സുമായി ബ്രണ്ടന്‍ മക്കല്ലവും 52 റണ്‍സുമായി വാട്ടലിങ്ങുമാണ്‌ ക്രീസില്‍ . ഇന്ത്യക്ക് വേണ്ടി സഹീർ  ഖാന്‍ മൂന്നും മുഹമ്മദ്‌ ഷാമിയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ്‌ വീതവും വീഴ്‌ത്തി.