തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മിഷൻ

single-img
16 February 2014

humanപൊലീസ് അകമ്പടിക്ക് ആളില്ലെന്ന് പറഞ്ഞ് തടവുകാരുടെ വിചാരണ മുടക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.ഇ.ഗംഗാധരൻ ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നി‌ർദ്ദേശം നൽകി. കണ്ണൂർ സെൻട്രൽ ജയിലും ജില്ലാ ജയിലും സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം നൽകിയത് .പൊലീസ് അകമ്പടിയില്ലാത്തതിനാൽ തടവുകാരെ ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിയുന്നില്ലെന്നതും പരിഹരിക്കണം എന്നും സെൻട്രൽ ജയിലിൽ മനോരോഗം ബാധിച്ച 63 തടവുകാരുണ്ട്.

ഇവരെ ചികിത്സിക്കാൻ ജില്ലാ ആശുപത്രിയിലെ മനോരോഗ വിദഗ്ദ്ധനെ നിയമിക്കണം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമാക്കണം എന്നും അദേഹം അവെശ്യപെട്ടു . ശിക്ഷാ കാലാവധി പൂർത്തിയായ ബംഗ്ളാദേശ് തടവുകാരെ വിട്ടയക്കണം. തടവുകാർക്ക് നിയമാനുസൃതമുള്ള കൂലിയും ശിക്ഷായിളവും നിഷേധിക്കരുത്. തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണം. ഭക്ഷണ അലവൻസ്, വേതനം, മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യം എന്നിവ വർദ്ധിപ്പിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.