ബിന്ദു കൃഷ്ണയുടെ മൈക്ക് ഓഫ് ചെയ്ത മാനന്തവാടി എസ് ഐ ഷാജു ജോസഫിന് സ്ഥലംമാറ്റം

single-img
16 February 2014

binduമഹിളാ കോണ്‍ഗ്രസിന്റെ സ്ത്രീ മുന്നേറ്റ യാത്രയ്ക്കിടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണയുടെ മൈക്ക് ഓഫ് ചെയ്ത മാനന്തവാടി എസ് ഐ ഷാജു ജോസഫിന് സ്ഥലംമാറ്റം.

ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച മജിസ്‌ട്രേട്ടിന്റെ ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ച എസ് ഐയ്ക്കുനേരെ ബിന്ദു കൃഷ്ണ ആക്രോശിച്ചത് വിവാദമായിരുന്നു. പോലീസുകാരന്റെ തൊപ്പി തെറിപ്പിക്കുമെന്ന് അവര്‍ ഭീഷണി മുഴക്കി. മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സ്ത്രീ മുന്നേറ്റയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിനിടെ ആയിരുന്നു സംഭവം.

പോലീസ് അനുമതി നല്‍കിയ സമയപരിധിക്ക് ശേഷവും ഉച്ചഭാഷിണി ഉപയോഗിച്ചത് ശ്രദ്ധയില്‍ പെട്ട പോലീസ് മൈക്ക് ഓഫാക്കാന്‍ നിര്‍ദ്ദേശിച്ചതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. സംഭവത്തെ തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.