ആം ആദ്മി പാർട്ടി പടയൊരുക്കം തുടങ്ങി ,ലോക് സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

single-img
16 February 2014

aapലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ മഹാരാഷ്ട്രയിലെ മുംബൈ( നോര്‍ത്ത് ഈസ്റ്റ്) മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. ഡല്‍ഹിയില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ യോഗത്തിലാണ് ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിക്കെതിരെ അമത്തേി മണ്ഡലത്തില്‍ കുമാര്‍ വിശ്വാസ് മല്‍സരിക്കും. നാഗ്പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി മുന്‍ പ്രസിഡന്‍റ് നിഥിന്‍ ഗഡ്കരിക്കെതിരെ അഞ്ജനി ദാംനിയ എ.എ.പി സ്ഥാനാര്‍ഥിയാകും.
എ.എ.പി വക്താവും മുന്‍ പത്രപ്രവര്‍ത്തകനുമായ അഷുതോഷ് ഡല്‍ഹിയിലെ ചാന്ദ്നി ചൗക് മണ്ഡലത്തില്‍ കപില്‍ സിബലിനെ നേരിടും.

വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ ഫറൂഖാബാദ് മണ്ഡലത്തില്‍ മുകുള്‍ ത്രിപാഠി മത്സരിക്കും. യോഗേന്ദ്ര യാദവ് ഗുഡ്ഗാവില്‍ നിന്നും മീന സന്യാല്‍ മഹാരാഷ്ട്രയില്‍ നിന്നും ജനവിധി തേടും.അതേസമയം അരവിന്ദ് കെജരിവാള്‍ മല്‍സരിക്കുമോ എന്ന കാര്യം എ.എ.പി വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്നാണ് പാര്‍ട്ടി നിലപാട്.