വീണ്ടും ടാങ്കര്‍ അപകടം; തലസ്ഥാന ജില്ലയില്‍ വിമാനഇന്ധനവുമായി ടാങ്കര്‍ ലോറി മറിഞ്ഞു

single-img
15 February 2014

Thiruvananthapuram-District-Map3തലസ്ഥാന ജില്ലയില്‍ തോന്നയ്ക്കലില്‍ വിമാനഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പത്തടിതാഴ്ചയിലേക്ക് മറിഞ്ഞു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇന്ധനനവുമായി എത്തിയ ഭാരത് പെട്രോളിയത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ടാങ്കറില്‍ നിന്നും ഇന്ധനം ചോരുന്നുണ്്ട്.

രാവിലെ 3.15ഓടെയാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാം അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലതെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പോലീസ് വ്യക്തമാക്കി.