എം.പിമാരായ എം.ബി രാജേഷിനും എം.പി അച്യുതനും പോലീസ് മര്‍ദ്ദനം

single-img
15 February 2014

MP-Achutan-and-MB-Rajeshവടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ വംശീയാതിക്രമണങ്ങള്‍ക്കെതിരേ രാഷ്ട്രപതിഭവനു മുന്നിലേക്കു നടത്തിയ മാര്‍ച്ചിനു നേരേയുണ്ടായ ലാത്തിച്ചാര്‍ജില്‍ കേരള എംപിമാര്‍ക്കും മര്‍ദനം. എം.ബി. രാജേഷ്, എം.പി. അച്യുതന്‍ എന്നീ എംപിമാര്‍ക്കാണു പോലീസ് മര്‍ദനമേറ്റത്.

റാഫി മാര്‍ഗില്‍ വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്നതുകണ്ട് അതു തടയാനന്‍ ചെന്ന തങ്ങളെ എംപിമാരാണെന്നു പറഞ്ഞിട്ടും വകവയ്ക്കാതെ പോലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നു രാജേഷും അച്യുതനും അറിയിച്ചു. തങ്ങളെയും വിദ്യാര്‍ഥികള്‍ക്കൊപ്പം കസ്റ്റഡിയിലെടുക്കുകയുമായിരുന്നെന്നും രാജേഷും അച്യുതനും പറഞ്ഞു. പോലീസിനെതിരേ അവകാശലംഘനത്തിനു നടപടിയെടുക്കാന്‍ ലോക്‌സഭ, രാജ്യസഭ അധ്യക്ഷന്മാര്‍ക്കു പരാതി നല്‍കുമെന്ന് എംപിമാര്‍ പറഞ്ഞു.

രാജേഷിന്റെ വയറിനും അച്യുതന്റെ കൈയ്ക്കും ലാത്തിയടിയേറ്റിട്ടുണ്ട്. വാഹനത്തില്‍ വച്ചും പോലീസ് തങ്ങളെ ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച എംപിമാരെ ഇടതു പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ സന്ദര്‍ശിച്ചു. എംപിമാരെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയാന്‍ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചിട്ടുണ്ട്.