കോണ്‍ഗ്രസ് ഓഫീസിലെ കൊല; ആര്യാടന്‍ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്ന് ചെന്നിത്തല

single-img
15 February 2014

Ramesh-Chennithalaനിലമ്പൂര്‍ കൊലപാതക കേസിന്റെ അന്വേഷണത്തില്‍നിന്നു സിഐയെ മാറ്റിയതിനു മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഭാഗത്തുനിന്ന് ഒരു ആക്ഷേപവും ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാറ്റിയ സിഐ വീണ്ടും അന്വേഷണ സംഘത്തിന്റെ ഭാഗമായി എന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിരുന്നു.

എന്നാല്‍, പ്രതിയെ ചോദ്യം ചെയ്യലുകള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് ഓഫീസര്‍ എന്ന നിലയില്‍ നിയമപരമായ ഉത്തരവാദിത്തം പാലിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സിഐയുടെ നടപടി. അതിനെ മറ്റു രത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.