ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നവര്‍ക്കേ കോണ്‍ഗ്രസില്‍ സ്ഥാനമുള്ളു : മുരളീധരന്‍

single-img
14 February 2014

16TH_MURALEEDHARAN_695538fഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്ന പ്രവര്‍ത്തകര്‍ക്കു മാത്രമേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ഥാനമുള്ളുവെന്ന് കെ.മുരളീധരന്‍ എംഎല്‍എ. സുധീരന്റെ കെ.പി.സി.സി. അധ്യക്ഷസ്ഥാനം മറ്റുള്ളവരില്‍ ഇത്രവലിയ അസ്വസ്തത സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷനെ മുന്‍പും മുഖ്യമന്ത്രിയുടെ അഭിപ്രായം തേടാതെ ഹൈക്കമാന്‍ഡ് നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സിറ്റിംഗ് എംപിമാര്‍ക്കും സീറ്റ് നല്‍കണമെന്നും കെ.മുരളീധരന്# ആവശ്യപ്പെട്ടു.