മൌണ്ട് സിയോന് കോളേജ് ഓഫ് എന് ജിനീയറിംഗ്, കടമ്മനിട്ട, റിസര്ച്ച് ഫോറം ഉദ്ഘാടനവും റാങ്ക് ജേതാക്കള്ക്കും ഡോക്റ്ററേറ്റ് നേടിയ ചെയര്മാന് അനുമോദനവും.

single-img
14 February 2014

mount zion college of engineeringപത്തനംതിട്ട:- ഒരു ദശാബ്ദത്തിലേറെയായി പത്തനംതിട്ടയിലെ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന സ്ഥാപനമായ കടമ്മനിട്ടയിലെ മൌണ്ട് സീയോന്‍ കോളേജ് ഓഫ് എന്‍ ജിനീയറിംഗ്. എയറോനോട്ടിക്കല്‍ എന്‍ ജിനീയറിംഗില്‍ മഹാത്മഗാന്ധി സര്‍വ്വകലാശാലയുടെ ആദ്യ മൂന്നു റാങ്കുകളും കോളേജ് നേടി. ഗവേഷണ മേഖലയിലേക്ക് കോളേജ് കടക്കുന്നതിന്റ ഭാഗമായി 2014 ഫെബ്രുവരി 17 നു 3 മണിക്ക് ഡോ. ജി മാധവന്‍ നായര്‍ ( മുന്‍ ചെയര്‍മാന്‍ ,ഐ.എസ്.ആര്‍. ഒ) റിസര്‍ച്ച് ഫോറം ഉദ്ഘാടനം ചെയ്യുന്നു. റാങ്ക് നേടിയ വിദ്യാര്‍ത്ഥികളെ അന്നേ ദിവസം അനുമോദിക്കുന്നതാന്‍. ഇതോടൊപ്പം റാസല്‍ ഖൈമയിലെ മിഡില്‍ ഈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്റ്ററേറ്റ് നേടിയ മൌണ്ട് സിയോന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.ജെ എബ്രഹാം കലമണ്ണിനെ ശ്രീ. പി.സി ജോര്‍ജ്ജ്( ഗവ.ചീഫ് വിപ്പ്, കേരള) ആദരിക്കും.