ലോകത്താദ്യമായി ബല്‍ജിയത്തില്‍ കുട്ടികളുടെ ദയാവധത്തിന് അനുമതി

single-img
14 February 2014

Belgiumബെല്‍ജിയം പാര്‍ലമെന്റ് കുട്ടികളുടെ ദയാവധത്തിന് അനുമതി നല്‍കിയത് സംബന്ധിച്ച ബില്‍ പാസാക്കി. ഇതോടെ കുട്ടികളുടെ ദയാവധത്തിന് അനുവദിക്കുന്ന ആദ്യത്തെ രാജ്യമായി ബല്‍ജിയം മാറി. രാജാവ് ഒപ്പുവച്ചതോടെ ബില്‍ നിയമമായി.

മാരകമായ അസുഖമുള്ളതും സഹിക്കാന്‍ കഴിയാത്ത വേദന ഉളവാക്കുന്നതും മരുന്ന് കണ്ടുപിടിക്കാത്തുമായ രോഗം ബാധിച്ച കുട്ടികളെയാണ് ദയാവധത്തിന് വിധേയമാക്കാന്‍ അനുവദിക്കുക. 18 വയസിനുമുകളിലുള്ള പൗരന്‍മാരുടെ ദയാവധത്തിന് 2002 ല്‍ ബല്‍ജിയം അനുമതി നല്‍കിയിരുന്നു.