ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന തുക 40 ലക്ഷമാക്കി

single-img
14 February 2014

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷമാക്കി ഉയര്‍ത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 25 ലക്ഷം രൂപയായിരുന്നു. ചെലവ് പരിധി 15 ലക്ഷം രൂപ കൂടി കൂട്ടുന്ന കാര്യത്തില്‍ 2011-ല്‍ത്തന്നെ തീരുമാനമായിരുന്നു. എന്നാല്‍ ഇതിനിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ചെലവാക്കല്‍ പരിധി പഴയപടി തുടര്‍ന്നു.

നേരത്തെ ജനവരി അവസാനം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചില രാഷ്ട്രീയ കക്ഷികള്‍ തുക ഇനിയും വര്‍ധിപ്പിക്കണമെന്ന നിലപാട് സ്വീകരിചു.തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ വരവ്-ചെലവുകളെക്കുറിച്ചുള്ള പരിശോധന ശക്തമാക്കുമെന്ന് തിരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കാനുള്ള പ്രത്യേക ഉദ്യോഗസ്ഥന്‍ അമിത് റോയ് ചൗധരി പറഞ്ഞു. ഇതിനായി ഫൈ്‌ളയിങ് സ്‌ക്വാഡ്, തിഞ്ഞെടുപ്പ് പരിശോധക സംഘം എന്നിവരെ നിയോഗിക്കും.