ആറന്മുള വിമാനത്താവളവും ശ്രീ പാര്ത്ഥസാരഥി ക്ഷേത്രത്തിന്റ് കൊടിമരവും സബന്ധിച്ചുള്ള പ്രചരണം അവാസ്തവം- കെ.ജി.എസ് ഗ്രൂപ്പ്

single-img
14 February 2014

k.g.s officeപത്തനംതിട്ട:- ആറന്മുള വിമാനത്താവളത്തിന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശ്രീ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റ് കൊടിമരത്തിന്റ് ഉയരവും, ഗോപുരവും മാറ്റണമെന്ന നിര്‍ദ്ദേശവും വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണെന്ന് കെ.ജി.എസ് എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ ഡോ. പി.റ്റി നന്ദകുമാര്‍ അറിയിച്ചു. വിമാനത്താവളത്തിന്റ് മുന്നോടിയായി പദ്ധതി പ്രദേശത്തിനു ചുറ്റുമുള്ള തടസങ്ങള്‍ വിലയിരുത്തുക എന്നത് സ്വാഭാവികമാണ്‍. ഇത്തരത്തിലുള്ള പഠനത്തിന്റ് വെളിച്ചത്തില്‍ നിലവിലുള്ള തടസങ്ങള്‍ ഒഴിവാക്കി വിമാനത്താവളത്തിന്റ് റണ് വേ വിഭാവനം ചെയ്യുന്നത്. ആറ്ന്മുളയിലും ഇത്തരം ഒരു പഠനം നടത്തിയതിനു ശേഷം ക്ഷേത്രത്തിനോ മറ്റു ഭാഗങ്ങള്‍ക്കോ, ചുറ്റുപാറ്റുമുള്ള കുന്നുകള്‍ക്കോ യാതൊരു കോട്ടവും തട്ടാത്ത വിധത്തിലാണ്‍ വിമാനത്താവളത്തിന്റ് റണ്‍ വേ വിഭാവനം ചെയ്തിരിക്കുന്നതെന്ന് നന്ദകുമാര്‍ അറിയിച്ചു. ഈ കാര്യം യാതൊരു അര്‍ത്ഥ ശങ്കയ്ക്കും ഇടയില്ലാത്ത വിധം എല്ലാ അധികാരികളെയും ബഹുമാനപ്പെട്ട ഹൈക്കോടതിയേയും അറിയിച്ചതാണെന്ന് അദ്ദേഹം അറിയിച്ചു. യാഥാര്‍ഥ്യം ഇതായിരിക്കെ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ മാത്രം സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് അവാസ്തവും അബദ്ധജടുലവും പൊതുജനങ്ങളെയും ഭക്തജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ഉതകുന്നവിധം പത്ര-മാധ്യമ ദ്വാര പ്രസിദ്ധീകരിച്ചു അന്യായമായ പ്രശസ്തി നേടുവാനുള്ള അഡ്വക്കേറ്റ് കമ്മീഷന്റ് പ്രവര്‍ത്തനം തികച്ചും വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് വിമാനത്താവള എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ ഡോ. നന്ദകുമാര്‍ അറിയിച്ചു.