തുടക്കം മുതൽ അവസാനം വരെ ജനങ്ങളോടൊപ്പം നിന്ന സർക്കാർ

single-img
14 February 2014

aapരാജ്യ തലസ്ഥാനത്ത് ശക്തരായ രാഷ്ട്രിയ പാർട്ടികളെ ഞെട്ടിച്ചുകൊണ്ട് ആണ് അരവിന്ദ് കെജ്‌രിവാൾ സർക്കാർ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം നേടിയതും അതുപോലെ പിന്നീട് അധികാരത്തിൽ വരികയും ചെയ്തത് .എന്നാൽ സത്യപ്രതിഞ്ഞ കഴിഞ്ഞ് 48 ദിവസം കഴിഞ്ഞ് രാജിവെക്കുമ്പോൾ കെജ്‌രിവാൾ വീണ്ടും ഇറങ്ങി ചെല്ലുന്നത് ജനങ്ങളിലേക്ക്‌ തന്നെ ആണ് . ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷി​തിനെ 25,864 വോട്ടിന് പരാജയപ്പെടുത്തി ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും ജയിച്ച കെജ്രിവാള്‍ 2013 ഡിസംബര്‍ 28 ന് ആയിരുന്നു മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

എന്നാൽ ഡൽഹിയിലെ എഴുപതംഗ ഡൽഹി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 28 സീറ്റ് സ്വന്തമാക്കി രണ്ടാമത്തെ കക്ഷിയായി മാറിയ ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെയും പിന്തുണയോടെ അധികാരത്തില്‍ എത്തിയത്.ഡിസംബർ 29 നു രാംലീല മൈതാനിയിൽ വെച്ചായിരുന്ന ആം ആദ്മിയുടെ സത്യപ്രതിജ്ഞ ചെയ്തത്.

അഴിമതി തുടച്ചുനീക്കാനുളള കടുത്ത വ്യവസ്ഥകളോടു കൂടിയ ജൻലോക്‌പാൽ നിയമം നടപ്പാക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് കേജ്‌രിവാളിന് ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനം നഷ്‌ടപ്പെടുന്നത്. ജൻലോക്‌പാലിന് വേണ്ടിയുളള ഉറച്ച നിലപാടും മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിയാനുളള ധൈര്യവും തിരഞ്ഞെടുപ്പിൽ വോട്ടാകുമെന്ന് കേജ്‌രിവാളിന് അറിയാം. ആംആദ്‌മി പാർട്ടിയിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന പ്രധാന അജണ്ടയായ ജൻലോക്‌പാൽ നിയമം നിലനിറുത്തികൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയുന്നു എന്നതാണ് ഇതിലെ സുപ്രധാന നേട്ടം. അഴിമതിക്ക് എതിരായ നിയമത്തിന് കോൺഗ്രസും ബി.ജെ.പിയും ഒരു പോലെ എതിരാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞു.

അഴിമതിയും ദുർഭരണത്തിലും നട്ടം തിരിഞ്ഞ ജനങ്ങളുടെ ശബ്ദം ആയിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെയും എ എ പിയുടെയും  .ആം ആദ്മി പാർട്ടിയുടെ പ്രവര്ത്തന മികവ് കണ്ട് സാധാരണക്കാർ മാത്രം അല്ല ഒട്ടനവതി പ്രെമുകരും പാർട്ടിയിൽ പ്രവർത്തനം തുടങ്ങി.ഒരുപാട് ജനകീയ വിഷയങ്ങളിൽ അധികാരത്തിൽ വന്ന ശേഷവും ജനകീയ തീരുമാനങ്ങൾ എടുക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞു .വി ഐ പി രീതി തന്നെ ഡൽഹിയിൽ അവസാനിപ്പിക്കാൻ ആം ആദ്മി സർക്കാരിന് കഴിഞ്ഞു എന്നത് അവരുടെ പ്രവര്ത്തന മികവ് തന്നെ ആണ്.

രാജിവെച് പടി ഇറങ്ങുമ്പോൾ ആം ആദ്‌മി പാർട്ടി നൽകിയ പ്രധാന മൂന്ന് വാഗ്‌ദാനങ്ങളിൽ രണ്ടെണ്ണം നടപ്പാക്കാൻ കഴിഞ്ഞു . മാസം 20,000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നവർക്ക് സൗജന്യമായി വെള്ളം ഉറപ്പാക്കി. മാസം 400 യൂണിറ്റു വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് പകുതിയാക്കി. ഇനിയുളളത് ജൻലോക്‌പാൽ ബില്ലാണ്. കോൺഗ്രസുമായി സമവായം ഉണ്ടാക്കി ജൻ ലോക്‌പാൽ ബിൽ പാസാക്കാനുളള ശ്രമം കേജ്‌രിവാൾ നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്.

ഉടൻ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ഒപ്പം ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുമ്പോൾ ഒറ്റയ്‌ക്കു ഭൂരിപക്ഷം നേടി ഡൽഹിയിൽ സർക്കാർ രൂപീകരിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പരമാവധി ആംആദ്‌മി പാർട്ടി അംഗങ്ങളെ ലോക്‌സഭയിലെത്തിക്കുക ഇങ്ങനെ വ്യക്തമായ ലക്ഷ്യങ്ങളോടെ മുൻകൂട്ടി തയ്യാറാക്കിയ അളന്നു മുറിച്ച രാഷ്‌ട്രീയ നീക്കങ്ങളാണ് അരവിന്ദ് കേജ്‌രിവാൾ ഇപ്പോൾ നടത്തുന്നത്. ഇത്തവണയും കേജ്‌രിവാളിന്റെ നീക്കം തടയുന്നതിൽ പരമ്പരാഗത ശൈലിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കോൺഗ്രസും ബി.ജെ.പിയും ഒരു പോലെ പരാജയപ്പെട്ടു.

എന്നാൽ അതേസമയം തന്നെ ഒരുപാട് വിവാദങ്ങളും പാർട്ടിയുടെ ഭരണത്തെ ബാധികുകയും ചെയ്തു.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സ്വന്തം പാർട്ടി എം എൽ എ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് മുതൽ ഉള്ള വിഷയങ്ങൾ പാർട്ടി ക്ക് തലവേദന ഉണ്ടാക്കി  .ഏറ്റവും ഒടുവിൽ ജനകീയ സർക്കാർ രാജി വെക്കുമ്പോൾ അത് ഒരുപാട് ജനകീയ വിഷയങ്ങളിൽ ഇടപെടാൻ കഴിഞ്ഞു എന്ന അഭിമാനത്തോടെ ആണ് അരവിന്ദ് കെജ്‌രിവാളും സർക്കാരും ഡൽഹി നിയമസഭയുടെ പടി ഇറങ്ങുന്നത്.