പത്തുദിവസം നീണ്ട സ്‌പെക്ട്രം ലേലത്തില്‍ കേന്ദ്രസര്‍ക്കാറിന് 60,000 കോടി രൂപയുടെ ലേലവാഗ്ദാനം

single-img
14 February 2014

2gഇന്നലെ അവസാനിച്ച  പത്തുദിവസം നീണ്ട സ്‌പെക്ട്രം ലേലത്തില്‍ കേന്ദ്രസര്‍ക്കാറിന് 60,000 കോടി രൂപയുടെ ലേലവാഗ്ദാനം ലഭിച്ചു.2 ജി സേവനത്തിനുപയോഗിക്കുന്ന 900 മെഗാഹെര്‍ട്‌സും 1800 മെഗാഹെര്‍ട്‌സുമുള്ള ബാന്‍ഡുകളുടെ ലേലമാണ് നടന്നത്. എട്ട് ടെലികോംകമ്പനികള്‍ ലേലത്തില്‍ പങ്കെടുത്തു. 68 വട്ടം ലേലം നടന്നതായി ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു.2010-ല്‍ സര്‍ക്കാര്‍ നടത്തിയ 3ജി സ്‌പെക്ട്രം ലേലത്തില്‍ ലഭിച്ച തുകയുടെ 90 ശതമാനം 2 ജി സ്‌പെക്ട്രം ലേലത്തില്‍ ലഭിച്ചു.

67,718.95 കോടിരൂപയാണ് 3 ജി ലേലത്തില്‍ ലഭിച്ചത്.ലേലവാഗ്ദാനം നല്‍കിയ കമ്പനികള്‍ മാര്‍ച്ച് മുപ്പത്തൊന്നിനകം തുക ഗഡുക്കളായി അടച്ചാല്‍ ഈ സാമ്പത്തികവര്‍ഷംതന്നെ സര്‍ക്കാറിന് 18,273 കോടി രൂപ ലഭിക്കും.ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം, എയര്‍സെല്‍, ടെലിവിങ്‌സ് (യൂണിനോര്‍), റിലയന്‍സ് കമ്യുണിക്കേഷന്‍സ് എന്നിവയാണ് ലേലത്തില്‍ പങ്കെടുത്ത കമ്പനികള്‍.