2ജി സ്‌പെക്ട്രം ലേലത്തിലൂടെ സര്‍ക്കാര്‍ നേടിയത് 61162 കോടി രൂപ

single-img
14 February 2014

2g2ജി സ്‌പെക്ട്രം ലേലം വ്യാഴാഴ്ച പൂര്‍ത്തിയാപ്പോള്‍ സര്‍്കകാരിന് 61,162 കോടി രൂപാ ലഭിച്ചതായി ടെലികോം മന്ത്രി കബില്‍ സിബല്‍ പറഞ്ഞു. രാജ്യത്തെ മുന്‍നിര മൊബൈല്‍ സേവനദാതാക്കള്‍ സ്‌പെക്ട്രം ലൈസന്‍സിനായി മത്സരിച്ച ലേത്തില്‍ 41000 കോടി രൂപാ പ്രതീക്ഷിച്ചാണ് സര്‍ക്കാര്‍ ലേലം ആരംഭിച്ചത്.

68 റൗണ്്ടുനീണ്്ടു നിന്ന ലേലം വിളികള്‍ക്ക് ഒടുവില്‍ 20 വര്‍ഷത്തേക്കുള്ള ലൈസന്‍സിന് മൊബൈല്‍ സേവനദാതാക്കള്‍ മുടക്കിയത് വന്‍തുകക്കാണെങ്കിലും കോള്‍ നിരക്കുകള്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ വോഡഫോണ്‍, എയര്‍ടെല്‍ എന്നിവയാണ് ലേലത്തില്‍ മുന്നില്‍ നിന്നത്.

എയര്‍ടെല്‍ 15 സര്‍ക്കിളുകളില്‍ ലൈസന്‍സ് സ്വന്തമാക്കിയപ്പോള്‍ വോഡഫോണ്‍, ഐഡിയ എന്നിവ 11 സര്‍ക്കിളുകളില്‍ ലൈസന്‍സ് നേടി. കേരളത്തില്‍ എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ ലൈസന്‍സ് സ്വന്തമാക്കി. എയര്‍സെല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ടെലിവിങ്‌സ് കമ്മ്യൂണിക്കേഷന്‍ എന്നീ കമ്പനികളും ലൈസന്‍സ് നേടിയവരില്‍ ഉള്‍പ്പെടുന്നു.